Monday, December 29, 2025

പെരിന്തൽമണ്ണയിൽ ഓടുന്ന ബസിന്‍റെ മുന്നിലേക്ക് എടുത്തുചാടി യുവാവ്;ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നും പരാക്രമം

മലപ്പുറം: ഓടിക്കൊണ്ടിരുന്ന ബസിന്‍റെ മുന്നിലേക്ക് എടുത്തുചാടി യുവാവ്. ശേഷം ബസിന്‍റെ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നും പരാക്രമം നടത്തി.ഇയാളുടെ തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്.അങ്ങാടിപ്പുറം റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന യുവാവാണ് ആണ് ബസിന്‍റെ മുന്നിലേക്ക് ചാടിയത്.

ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ജൂബിലി ജംഗ്ഷനിൽ എ ബി സി മോട്ടോഴ്സിന് മുന്നിലാണ് സംഭവം. മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന ബസിന് മുന്നിലേക്ക് യുവാവ് ഓടിയെത്തി ഉയർന്ന് ചാടുകയായിരുന്നു. ചില്ല് തകർന്ന് യുവാവ് തെറിച്ചുവീണു.

അൽപനേരം റോഡിലിരുന്ന ശേഷം ഇയാൾ ബസിന്‍റെ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നും പരാക്രമം കാണിക്കുകയായിരുന്നു. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം. ചികിത്സയിലായിരുന്ന യുവാവ് രണ്ട് മാസമായി നാട്ടിലുണ്ട്. പെരിന്തൽമണ്ണ പോലീസെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.

Related Articles

Latest Articles