Friday, May 17, 2024
spot_img

ആംബുലൻസിനു വഴിയൊരുക്കി പ്രധാനമന്ത്രി;വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

ഷിംല:ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആംബുലൻസിനു വഴിയൊരുക്കി മാതൃകയായി.ആംബുലൻസ് വരുന്നതുകണ്ട മോദി അകമ്പടി വാഹനങ്ങളോട് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഹിമാചൽ പ്രദേശിലെ ചാംബിയിൽ വച്ചാണ് സംഭവം.സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ആംബുലന്‍സ് കടന്ന് പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രധാനമന്ത്രിയുടെ വാഹനം കടന്നുപോയത്. നിരവധി പേരാണ് ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്.

Related Articles

Latest Articles