Saturday, December 13, 2025

ഏഴുവയസുകാരിയെ പീഡിക്കാൻ ശ്രമിച്ച കേസ് ; വയോധികന് അഞ്ചുവർഷം തടവും പിഴയും

തലശേരി:ഏഴുവയസുകാരിയെ പീഡിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്കെതിരെ നടപടി.വയോധികന് അഞ്ചു വർഷം തടവും 20,000 രൂപ പിഴയും.ചക്കരക്കൽ മുണ്ടേരിയിലെ ജനാർദനനെ (71)യാണ് തലശേരി അതിവേഗ പോക്സോ കോടതി ജഡ്ജി സി.ജി ഘോഷ ശിക്ഷിച്ചത്.

ചക്കരക്കൽ പോലിസാണ് കേസ് അനേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. 2017ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത് . പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ടി.കെ ഷൈമ ഹാജരായി.

Related Articles

Latest Articles