Saturday, April 20, 2024
spot_img

കെടിയു വിസിയായി സിസ തോമസിന്റെ നിയമനം; ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; നിർണായകമാകുന്നത് യുജിസിനിലപാട്

കൊച്ചി: സിസ തോമസിനെ സാങ്കേതിക സർവ്വകലാശാല വിസിയായി നിയമിച്ച ഗവർണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിസിയെ ശുപാർശ ചെയ്യേണ്ടത് സർക്കാരാണെന്നും എന്നാൽ, സിസ തോമസിനെ ഗവർണർ സ്വന്തം ഇഷ്ടപ്രകാരം നിയമിച്ചതാണെന്നുമാണ് സർക്കാരിന്റെ വാദം.

അതിനാൽ ഈ ഉത്തരവ് നിയമവിരുദ്ധമാണെന്നും, റദ്ദാക്കണമെന്നുമാണ് സർക്കാർ മുന്നോട്ട് വെക്കുന്ന ആവശ്യം.കേസിൽ യുജിസിയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തിട്ടുണ്ട്. സിസ തോമസിന്റെ നിയമനം ചട്ടങ്ങൾക്ക് വിരുദ്ധമായാണോ ഗവർണറുടെ ഉത്തരവ് എന്ന കാര്യത്തിൽ യുജിസി ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിക്കും.

സിസ തോമസിന്റെ നിയമനം സ്‌റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി കോടതി തള്ളിയിരുന്നു. സർക്കാർ മുന്നോട്ട് വച്ച ശുപാർശകൾ തള്ളിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടറായ സിസ തോമസിന് കെടിയു വിസിയുടെ അധിക ചുമതല നൽകിയത്.

Related Articles

Latest Articles