Saturday, October 10, 2026

2012ൽ കാണാതായി!;നീണ്ട 10 വർഷത്തിനുശേഷം യുവാവിനെയും യുവതിയെയും കണ്ടെത്തി ഡിഎംപിടിയു

മലപ്പുറം:മലപ്പുറം വാഴക്കാട് നിന്ന് കാണാതായ യുവതിയെയും യുവാവിനെയും ഒടുവിൽ പത്ത് വർഷത്തിനുശേഷം കണ്ടെത്തി.2012 ഏപ്രിൽ മാസം വാഴക്കാട് പോലിസ് സ്റ്റേഷൻ പരിധിയിലെ ചീക്കോട് നിന്നും കാണാതായ സൈഫുന്നിസയേയും സബീഷിനേയുമാണ് മലപ്പുറം സി – ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന ജില്ലാ മിസ്സിംഗ് പേഴ്സൺ ട്രേസിംഗ് യൂണിറ്റ് (ഡി എം പി ടി യു) കണ്ടെത്തിയത്.

ജില്ലയിൽ റിപ്പോർട്ട് ചെയ്ത മിസ്സിംഗ് കേസുകളിൽ വർഷങ്ങളായി കണ്ടെത്താൻ സാധിക്കാത്ത ആളുകളെ കണ്ടെത്തുന്നതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ഡി എം പി ടി യു അംഗങ്ങൾ നടത്തിയ പ്രത്യേക അന്വേഷണത്തിയതിലാണ് ബാംഗ്ലൂരിലെ താമസ സ്ഥലത്ത് നിന്നും ഇരുവരെയും കണ്ടെത്തിയത്.

ഇക്കഴിഞ്ഞ 10 വർഷത്തോളമായി ഇവർ ബാംഗ്ലൂരിൽ കുടുംബമായി വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു. സി – ബ്രാഞ്ച് എസ് ഐ കെ സുഹൈൽ, സീനിയർ സിവിൽ പോലീസ് ഓഫീർമാരായ അബ്ദുൽ സമീർ ഉള്ളാടൻ, മുഹമ്മദ് ഷാഫി, അബ്ദു റഹിമാൻ, ജിജി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഇരുവരേയും മലപ്പുറം കോടതി മുമ്പാകെ ഹാജരാക്കി.

Related Articles

Latest Articles