Friday, May 3, 2024
spot_img

ബ്രസീൽ ആരാധകർക്ക് ആശ്വാസ വാർത്ത; പരിക്കുകളോടെ പുറത്തായ സൂപ്പര്‍ താരം നെയ്മർ തിരിച്ചെത്തുന്നു,താരത്തിന്‍റെ പരിക്ക് സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്ത്

ദോഹ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പരിക്കേറ്റ് പുറത്തായ ബ്രസീലിന്‍റെ സൂപ്പര്‍ താരം നെയ്മർ ടീമിലേക്ക് തിരിച്ചെത്തുന്നു. നേരത്തെ, സെര്‍ബിയക്കെതിരെയുള്ള മത്സരത്തിലാണ് നെയ്മര്‍ക്ക് പരിക്കേറ്റത്. താരത്തിന് ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. ഇതോടെ ബ്രസീല്‍ ആരാധകര്‍ കടുത്ത ആശങ്കയില്‍ ആയിരുന്നു. പിന്നാലെ ആരാധകരെ ആശ്വസിപ്പിക്കുന്ന കുറിപ്പുമായാണ് ഇപ്പോൾ നെയ്മർ രംഗത്ത് വന്നിരിക്കുന്നത്.പ്രീ ക്വാര്‍ട്ടറില്‍ നെയ്മര്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് വന്നിട്ടില്ലെങ്കിലും താരത്തിന്‍റെ പരിക്ക് സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

വിശ്രമത്തിലായിരുന്ന നെയ്മര്‍ പരിശീലനം ആരംഭിച്ചു. താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.ഇപ്പോള്‍ സുഖം തോന്നുന്നു എന്ന് കുറിച്ച് കൊണ്ടാണ് പരിശീലനം വീണ്ടും തുടങ്ങിയതിന്‍റെ ചിത്രങ്ങള്‍ നെയ്മര്‍ പങ്കുവെച്ചത്. ‘കരിയറിലെ ഏറ്റവും കഠിനമായ ദിനങ്ങളിലൊന്നാണിതെന്നും ലോകകപ്പില്‍ പരിക്കിന്‍റെ തിരിച്ചടിയേറ്റെങ്കിലും എന്‍റെ രാജ്യത്തിനും സഹതാരങ്ങള്‍ക്കും വേണ്ടി ഞാൻ ശക്തമായി തിരിച്ചെത്തും എന്നാണ് ’ നെയ്മർ ഫേസ്ബുക്കില്‍ കുറിച്ചത്.

Related Articles

Latest Articles