Friday, December 12, 2025

ശബരിമല ദർശനം ;ഇന്നും ലക്ഷം കടന്ന് ഭക്തർ,തിരക്ക് നിയന്ത്രിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്,ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ

പത്തനംതിട്ട :ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ച് വരികയാണ്.പൊലീസിന് പോലും നിയന്ത്രിക്കാവുന്നതിലും അപ്പുറമാണ് തീർത്ഥാടകരുടെ എണ്ണം.പ്രതിദിന ദർശനം എൺപത്തയ്യായിരം പേർക്കായി നിജപ്പെടുത്തണമെന്നാണ് പൊലീസിന്‍റെ ആവശ്യം. തിരക്ക് നിയന്ത്രിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും.ഇന്നും ദർശനത്തിന് ഒരു ലക്ഷത്തിലധികം പേർ എത്തുന്നുണ്ട്. ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു.

നിലവില്‍ പ്രതിദിനം 1,20,000 പേര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മുഖേന ദര്‍ശനം നടത്തുന്നതിനുള്ള അനുമതിയുണ്ട്. ദിനംപ്രതി ഇത്രയും പേര്‍ കയറിയാല്‍ തിരക്ക് നിയന്ത്രിക്കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി. വിഷയം ഹൈക്കോടതിയെ അറിയിക്കുമെന്നും പോലീസ് പറഞ്ഞു.ഭക്തരുടെ എണ്ണം 85,000 ആയി നിജപ്പെടുത്തിയാല്‍ മാത്രമേ ശബരിമലയിലെ അസൗകര്യങ്ങളെ മറികടക്കാന്‍ സാധിക്കൂവെന്നും പോലീസ് പറയുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതിന് ശേഷമുള്ള ആദ്യത്തെ ശബരിമല തീര്‍ത്ഥാടന കാലമായതിനാല്‍ വന്‍ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. 11,000 വാഹനങ്ങളാണ് കഴിഞ്ഞ ദിവസം നിലയ്ക്കലെത്തിയത്.

ഇത്രയുമധികം വാഹനങ്ങള്‍ ഒരേസമയം എത്തുമ്പോള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമില്ല.ഈ സാഹചര്യത്തില്‍ ഭക്തരുടെ തിരക്ക് കൈകാര്യം ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാണെന്നും ഒരു ലക്ഷത്തില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത സാഹചര്യമാണ് സന്നിധാനത്തുള്ളതെന്നും പോലീസ് പറയുന്നു

Related Articles

Latest Articles