Saturday, December 13, 2025

ആറ്റുകാല്‍ പൊങ്കാല; സുരക്ഷ സജ്ജമാക്കി പോലീസ്; നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാനം. പൊങ്കാലയോട് അനുബന്ധിച്ച്‌ സുരക്ഷയ്ക്കായി 3800 പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. 1600 ഓളം വനിതാ പോലീസുകാരെയും ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുണ്ട്. നഗരത്തില്‍ വളരെ വലിയ ഗതാഗത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. നിരവധി സ്ത്രീകളാണ് ആറ്റുകാല്‍ ക്ഷേത്രത്തിലും പരിസരത്തുമായി അടുപ്പുകള്‍ കൂട്ടി പൊങ്കാല അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നത്.

ഇന്ന് രാവിലെ 10.15 ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് കൈമാറുന്ന ദീപം വലിയ തിടപ്പള്ളിയിലും ചെറിയ തിടപ്പള്ളിയിലും പണ്ടാരയടുപ്പിലേക്കും പകരും.

Related Articles

Latest Articles