Wednesday, January 7, 2026

കാലിക്കറ്റ് സർവ്വകലാശാലയുടെ നീന്തൽക്കുളത്തിൽ വിദ്യാർത്ഥിയുടെ മൃതദേഹം; സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്; അന്വേഷണം പുരോഗമിക്കുന്നു

തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലയുടെ നീന്തൽക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. മലപ്പുറം ജില്ലയിലെ എടവണ്ണ സ്വദേശിയായ ഷെഹനെയാണ് നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.സർവകലാശാലയിലെ വിദ്യാർത്ഥിയാണ് മരിച്ച ഷെഹനെന്നാണ് വിവരം. മരണകാരണം വ്യക്തമല്ല.

ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് ഇയാൾ സർവകലാശാലയിലെ നീന്തൽക്കുളത്തിൽ എത്തിയത് കൂട്ടുകാരോടൊപ്പമാണ് ഇയാൾ അവിടെ എത്തിയതെന്നാണ് സൂചന. ഷെഹനിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Latest Articles