മലപ്പുറം:വിമാനത്താവളങ്ങളിൽ സ്വർണ്ണം പിടികൂടുന്നത് തുടർക്കഥയാവുകയാണ്. എന്നാൽ പിടികൂടുന്ന പ്രതികളെ തക്കതായ ശിക്ഷ നൽകാതെ പറഞ്ഞ് വിടുന്നതാണ് ഇത് വീണ്ടും ആവർത്തിച്ച് കൊണ്ടിരിക്കുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ ആണ് വീണ്ടും സ്വർണ്ണം പിടികൂടിയിരിക്കുന്നത്.
ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീനാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഇയാളിൽ നിന്ന് 1.05 കിലോ സ്വർണ മിശ്രിതമാണ് പൊലീസ് കണ്ടെടുത്തത്.

