Tuesday, December 16, 2025

ചേരാനല്ലൂരിൽ ദേശീയപാതയിൽ 3 ഇരുചക്ര വാഹനങ്ങളിലേക്ക് ടോറസ് ലോറി പാഞ്ഞു കയറി;രണ്ട് മരണം

കൊച്ചി : ചേരാനല്ലൂരിൽ ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ 2 പേർ മരിച്ചു. 3 ഇരുചക്ര വാഹനങ്ങൾക്കു മുകളിലൂടെ ടോറസ് ലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. സ്വകാര്യ ഫ്ലക്സ് പ്രിന്റിങ് സ്ഥാപനത്തിലെ ജോലിക്കാരൻ പറവൂർ മന്നം കുര്യാപറമ്പിൽ ഷംസുവിന്റെ മകൻ നസീബ് (38), എറണാകുളം അമൃത ആശുപത്രിയിലെ നഴ്സ് പാനായിക്കുളം ചിറയം അറയ്ക്കൽ വീട്ടിൽ ആന്റണിയുടെ ഭാര്യ ലിസ ആന്റണി (38) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഗുരുതര പരുക്കേറ്റ രവീന്ദ്രൻ എന്നയാൾ ചികിത്സയിലാണ്.

ചേരാനല്ലൂരിൽ പുതിയതായി ആരംഭിച്ച പെട്രോൾ പമ്പിനു മുന്നിൽ രാവിലെ പത്തേകാലോടെ ആയിരുന്നു അപകടം നടന്നത് . പമ്പിലേക്കു തിരിഞ്ഞു കയറാനായി ഒരു ബൈക്ക് നിർത്തിയതോടെ പുറകെ വന്ന 2 ഇരുചക്ര വാഹനങ്ങളും നിർത്തി.‌ എന്നാൽ അശ്രദ്ധമായി തൊട്ടു പിന്നാലെയെത്തിയ ടോറസ് ലോറി മൂന്നു വാഹനങ്ങളും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലോറിയുടെ ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു.

Related Articles

Latest Articles