Wednesday, December 24, 2025

നാട്ടുകാരു പുലിയെ ഒട്ടിച്ചു കയറ്റിയത് വീട്ടിനുള്ളിൽ!;അടുക്കളയിൽ കയറി വാതിൽ അടച്ച കുടുംബം ഭീതിയിൽ കഴിഞ്ഞത് മണിക്കൂറുകളോളം;ഒടുവിൽ നീണ്ട ശ്രമങ്ങൾക്ക് ശേഷം പുലി വനം വകുപ്പിന്റെ വലയിൽ

ലക്നൗ :പുള്ളിപ്പുലി വീട്ടിനുള്ളിൽ കയറി. ഉത്തർപ്രദേശിലെ അലിഗഢിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്.
ഗ്രാമവാസിയായ കുട്ടിയെ പുലി ആക്രമിക്കാൻ ശ്രമിച്ചിരുന്നു .തുടർന്ന് ഗ്രാമവാസികൾ പുലിയെ ഓടിച്ചതോടെയാണ് പുലി വീടിനുള്ളിൽ കയറിയത് .ഉടൻ തന്നെ വീട്ടിൽ താമസിക്കുന്ന കുടുംബം അടുക്കളയിൽ കയറി വാതിൽ അടച്ചു.

വിവരമറിഞ്ഞ് ഗ്രാമവാസികൾ വീടിനു ചുറ്റും തടിച്ചുകൂടിയെങ്കിലും ഭയം കാരണം ആരും അകത്തേക്ക് പോകാൻ തയ്യാറായില്ല. ശേഷം പോലീസ് സ്ഥലത്തെത്തിയെങ്കിലും അവർക്കും ഒന്നും ചെയ്യാനായില്ല. രണ്ടുമണിക്കൂറിനുശേഷം വനംവകുപ്പ് സംഘം എത്തി. സംഘം ജനൽ മുറിച്ച് കുടുംബാംഗങ്ങളെ സുരക്ഷിതമായി പുറത്തെത്തിച്ചു. അതിനിടയിൽ പുലി തൊട്ടടുത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ കയറി. ഒടുവിൽ ഏറെ പണിപ്പെട്ട് നാട്ടുകാരുടെ സഹായത്തോടെയാണ് പുലിയെ വനം വകുപ്പ് പിടികൂടിയത്.

Related Articles

Latest Articles