Saturday, May 18, 2024
spot_img

തല്ലുകേസ് തല്ലിത്തീര്‍ക്കാന്‍ നിര്‍ദേശിച്ചു ; അഞ്ചാലുംമൂട് എസ്‌ഐക്കെതിരെ പരാതിയുമായി യുവാവ്

കൊല്ലം : തല്ലുകൊണ്ടെന്ന പരായുമായി സ്റ്റേഷനിൽ എത്തിയ യുവാവിനെകൊണ്ട് അഞ്ചാലുംമൂട് എസ്‌ഐ ആരോപണവിധേയരെ തിരിച്ച് തല്ലിച്ചെന്ന പരാതിയുമായി യുവാവ്. പരാതി പരിഹരിക്കാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ വിചിത്രമായാണ് എസ് ഐ ജയശങ്കര്‍ പെരുമാറിയതെന്നാണ് പരാതിക്കാരനായ യുവാവില്‍ നിന്ന് മര്‍ദനമേറ്റ തൃക്കരുവ സ്വദേശി സെബാസ്റ്റ്യന്‍ പരാതിപ്പെട്ടത്. അഞ്ചാലുംമൂട് എസ് ഐക്കെതിരെ സെബാസ്റ്റ്യന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

കരിശേരി അമ്പലപരിസരത്ത് രാഹുല്‍ എന്നയാളുമായി ഉന്തും തള്ളുമുണ്ടാവുകയു തുടർന്ന് രാഹുല്‍ അഞ്ചാലുംമൂട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കുന്നതിന് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പ്രാക്കുളം സ്വദേശിയായ യുവാവിനെക്കൊണ്ട് എസ്‌ഐ തന്നെ തല്ലിച്ചെന്നാണ് യുവാവിന്റെ പരാതി.

Related Articles

Latest Articles