Monday, January 12, 2026

കോഴിക്കോട് വൻ ലഹരിവേട്ട; 163 ഗ്രാം എംഡിഎംഎയുമായി അഷ്റഫ് എന്ന യുവാവ് പിടിയിൽ

കോഴിക്കോട് : ലഹരിമരുന്നുമായി കോഴിക്കോട് നഗരത്തിൽ യുവാവ് പിടിയിൽ. . പുതിയങ്ങാടി കോയറോഡ് ബീച്ചിൽ 163 ഗ്രാം എംഡിഎംഎയുമായാണ് പള്ളിക്കണ്ടി സ്വദേശി അഷ്റഫ് എക്സൈസിന്റെ പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിതരണം ചെയ്യാനെത്തിച്ചതാണ്എംഡിഎംഎ. എംഡിഎംഎയുമായി പ്രതി ഇതിന് മുന്പും പിടിയിലായിട്ടുണ്ട്. ആറ് മാസം മുൻപ് കൊണ്ടോട്ടിയിൽ 32 ഗ്രാം എംഡിഎംഎയുമായി അഷ്റഫിനെ പിടികൂടിയിരുന്നു

എക്സൈസ് കമ്മിഷണറുടെ ഉത്തര മേഖല സ്ക്വാഡിന്റെയും കോഴിക്കോട് എക്സൈസ് സർക്കിൾ ഓഫിസറുടെയും സംയുക്ത പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇതിന്റെ ഭാഗമായി മറ്റുചില പ്രതികളും ഉണ്ടെന്നാണ് വിവരം. മറ്റു പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Related Articles

Latest Articles