Saturday, September 26, 2026

കോഴിക്കോട് വീടിന് തീ പിടിച്ചു ; തീപ്പൊള്ളലേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു,

കോഴിക്കോട്: വീടിന് തീപിടിച്ച് സ്ക്കൂൾ വിദ്യാർത്ഥിനി പൊള്ളലേറ്റ് മരിച്ചു. തെങ്ങിനുകുന്നമ്മൽ പ്രസാദിന്‍റെ മകൾ അർച്ചനയാണ് പൊള്ളലേറ്റ് മരിച്ചത്. കുട്ടിയുടെ അമ്മവീട്ടിൽ വച്ചാണ് സംഭവം നടന്നത്. നന്മണ്ട സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അർച്ചന.

വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ അപ്പോഴേക്കും കുട്ടിയെ മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെടുക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂയെന്ന് ബാലുശ്ശേരി പോലീസ് അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles