Tuesday, December 23, 2025

ട്രാഫിക് നിയമലംഘനം ഇനി കേരളത്തിൽ എവിടെ കണ്ടാലും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കേസെടുക്കാം;ഉത്തരവ് ഉടൻ

കൊല്ലം:ഇനി ഏതുസ്ഥലത്തും ഏതുസമയത്തും ട്രാഫിക് നിയമലംഘനം കണ്ടാൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കേസെടുക്കാം. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.സ്വന്തം അധികാരപരിധിയിൽ അല്ലെങ്കിൽപ്പോലും കേരളത്തിൽ യാദൃച്ഛികമായി കാണുന്ന ഗതാഗതനിയമലംഘനങ്ങൾക്ക് കേസെടുക്കാനാണ് നിർദ്ദേശം.സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മിഷണർ വിളിച്ച ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, ജോയന്റ് ആർ.ടി.ഒ., ആർ.ടി.ഒ. എന്നീ തസ്തികകളിലുള്ളവർക്കാണ് കേസെടുക്കാനുള്ള അധികാരം. എന്നാൽ അധികാരപരിധിക്കു പുറത്ത് വാഹനപരിശോധന നടത്താൻ ഇവർക്ക് കഴിയില്ല.

Related Articles

Latest Articles