Saturday, November 7, 2026

എട്ടാംക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യ: അദ്ധ്യാപക‍ര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലീസ്

കണ്ണൂ‍ര്‍ : എട്ടാംക്ലാസ് വിദ്യാർത്ഥിയായ റിയ പ്രവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. റിയയുടെ ആത്മഹത്യ കുറിപ്പിലുള്ള ക്ലാസ് ടീച്ചർ ഷോജ,കായിക അദ്ധ്യാപകൻ രാഗേഷ് എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.

അദ്ധ്യാപകരുടെ അധിക്ഷേപം റിയ പ്രവീണെന്ന കുട്ടിയെ മാനസിക സമ്മർദ്ദത്തിലാക്കിയതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്

Related Articles

Latest Articles