Friday, May 31, 2024
spot_img

വെള്ളം കുടിമുട്ടിച്ചത് മൂർഖൻ പാമ്പിനെയാടാ …
കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് വില്ലേജ് ഓഫിസിന്റെ ഗേറ്റടച്ച് ;
സിനിമാസ്റ്റൈലിൽ തോക്കു പുറത്തെടുത്ത്‌ യുവാവ്

തിരുവനന്തപുരം : കുടിവെള്ളം മുടങ്ങിയതിനെ തുടര്‍ന്ന് പരിഭ്രാന്തി പടർത്തുന്ന തരത്തിൽ പ്രതിഷേധം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. വീട്ടിൽ വെള്ളം കിട്ടാതായതോടെ വെങ്ങാനൂർ വില്ലേജ് ഓഫിസിൽ തോക്കുമായി എത്തിയതായിരുന്നു യുവാവിന്റെ പ്രതിഷേധം. വെങ്ങാനൂർ സ്വദേശി മുരുകൻ (33) ആണ് തോക്കുമായി പ്രതിഷേധിച്ചത്. വില്ലേജ് ഓഫിസിന്റെ ഗേറ്റ് പൂട്ടിയ ഇയാളെ പൊലീസ് പിടികൂടി .

ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവങ്ങൾ അരങ്ങേറിയത്. വില്ലേജ് ഓഫിസിലെത്തി വെള്ളം കിട്ടാത്തതിനാൽ ബുദ്ധിമുട്ടിലാണെന്ന് അറിയിച്ചശേഷം ഇയാൾ ഗേറ്റ് പൂട്ടുകയായിരുന്നു. അതിനു ശേഷമാണ് ഇയാൾ ഏവരെയും പരിഭ്രാന്തരാക്കിക്കൊണ്ട് തോക്ക് പുറത്തെടുത്തത്. തുടർന്ന് വില്ലേജ് ഓഫിസർ തഹസിൽദാറിനെയും ബാലരാമപുരം പൊലീസിനെയും വിവരം അറിയിച്ചു.

പൊലീസെത്തി മുരുകനെ കസ്റ്റഡിയിലെടുത്തു. എയർഗണ്ണാണ് ഇയാളുടെ കയ്യിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി . വെള്ളം കിട്ടാത്ത പ്രശ്നം ഏറെനാളായി ഉണ്ടെന്നും ഇതുവരെയും പരിഹരിക്കാത്തതിനാലാണ് പ്രതിഷേധിച്ചതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു

Related Articles

Latest Articles