Saturday, January 10, 2026

കിടപ്പുരോഗിയായ ഭർത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു;കാരണം തേടി പോലീസ് ! അനേഷണം പുരോഗമിക്കുന്നു

ഇടുക്കി : കിടപ്പുരോഗിയായ ഭർത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു.ഇടുക്കി കുളമാവ് കരിപ്പിലങ്ങാടിയിലാണ് നാടിനെ നടുക്കിയ സംഭവം. ഭാര്യ മിനിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് സുകുമാരൻ ചികിത്സയിലാണ്.

ബുധനാഴ്ച്ച രാവിലെയാണ് സംഭവം. ജോലിക്കാരി എത്തിയപ്പോൾ മിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലും സുകുമാരനെ കഴുത്തറുത്ത നിലയിലും കാണുകയായിരുന്നു. ഉടൻ നാട്ടുകാരുടെ സഹായത്തോടെ കുളമാവ് പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി സുകുമാരനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനായ സുകുമാരൻ ഏറെ നാളുകളായി കിടപ്പിലായിരുന്നു. സുകുമാരനും മിനിയും ഒറ്റയ്ക്കായിരുന്നു താമസം

സുകുമാരന്റെ കഴുത്ത് അറത്തശേഷം മിനി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കുളമാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.

Related Articles

Latest Articles