Wednesday, October 21, 2026

കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്‌ഐടി പരിശോധന ! പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടിന്റെ രേഖകൾ തേടുന്നു

ചെങ്ങന്നൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ എസ്‌ഐടി പരിശോധന. ഉച്ചയ്ക്ക് 2.50 യോടെയാണ് എട്ടംഗ എസ്ഐടി സംഘം പരിശോധന തുടങ്ങിയത്. വൻ പോലീസ് സന്നാഹവും സ്ഥലത്ത് തമ്പടിച്ചിരുന്നു.

കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാണ് എസ്‌ഐടി പ്രധാനമായും അമ്പേഷിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് കണ്ഠര് രാജീവരെ എസ്‌ഐടി സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ജയിലിൽ വച്ച് ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിഅദ്ദേഹത്തെ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദ്വാരപാലക കേസിലും തന്ത്രിയെ പ്രതിയാക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ചൊവ്വാഴ്ച കോടതിയില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Related Articles

Latest Articles