Friday, December 26, 2025

അഴിമതി അമേരിക്കയിലും !! കോവിഡ് ദുരിതാശ്വാസ ഫണ്ട് വിതരണത്തില്‍ വന്‍ ക്രമക്കേട്; കടുത്ത നടപടിക്കൊരുങ്ങി ബൈഡൻ

വാഷിങ്ടൻ :അമേരിക്കയിൽ കോവിഡ് ദുരിതാശ്വാസ ഫണ്ട് വിതരണത്തില്‍ വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി. തട്ടിപ്പുകാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നൽകി . അറ്റോര്‍ണിമാരും നിയമ നിര്‍വഹണ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ഡിപാര്‍ട്ട്മെന്‍റ് ഓഫ് സ്ട്രൈക്ക് ഫോഴ്സ് എന്ന അന്വേഷണ സംഘത്തെ ബൈഡൻ രൂപീകരിച്ചു കഴിഞ്ഞു. കുറ്റമറ്റ അന്വേഷണത്തിനായി 1.6 ബില്യണ്‍ ഡോളറാണ് അനുവദിച്ചിരിക്കുന്നത്.

ദുരിതാശ്വാസ സഹായമായി അനുവദിച്ച അഞ്ചു ട്രില്യൺ ഡോളറിന്റെ സഹായം കൂടുതലും അനര്‍ഹര്‍ക്ക് ലഭിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ റിപബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഹൗസ് കമ്മിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹിയറിങ്ങും തുടങ്ങി.

Related Articles

Latest Articles