Sunday, December 21, 2025

ബ്രഹ്മപുരത്തിന് കൈത്താങ്ങായി എം എ യൂസഫലി;ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു

കൊച്ചി:ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി
പരിഹരിക്കാന്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി.കനത്ത പുകയെ തുടര്‍ന്ന് ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കു വൈദ്യസഹായം എത്തിക്കാനും ബ്രഹ്മപുരത്ത് കൂടുതല്‍ മെച്ചപ്പെട്ട മാലിന്യസംസ്‌കരണ സംവിധാനം ഉറപ്പാക്കാനുമാണ് അടിയന്തരമായി തുക കൈമാറുന്നതെന്നു യൂസഫലി അറിയിച്ചു.

കൊച്ചി മേയർ അഡ്വ എം അനിൽ കുമാറിനെ, ഫോണിൽ വിളിച്ചാണ് എം എ യൂസഫലി ഇക്കാര്യമറിയിച്ചത്. തുക ഉടൻ ലുലു ഗ്രൂപ്പ് പ്രതിനിധികൾ കോർപ്പറേഷന് കൈമാറും.

Related Articles

Latest Articles