Sunday, May 19, 2024
spot_img

ആസിഡ് മഴയ്ക്ക് സാധ്യത! മുന്നറിയിപ്പ് നൽകി മലിനീകരണ നിയന്ത്രണ ബോർഡ്;ജാഗ്രത പാലിക്കേണ്ടത് ഈ ജില്ലകൾ…

കൊച്ചി: സംസ്ഥാനത്ത് നാല് ജില്ലകളിൽ ആസിഡ് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് .ബ്രഹ്മപുരത്തെ പുകയണഞ്ഞെങ്കിലും എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, കോട്ടയം ജില്ലക്കാർ ഏറെക്കാലം സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻജിനീയർ നിർദ്ദേശം നൽകി.

കഴിഞ്ഞാഴ്ച വിഷ വാതകങ്ങളുടെ അളവ് വളരെക്കൂടുതലായിരുന്നെന്നും ഡയോക്‌സിൻ പോലുള്ള വിഷ പദാർഥങ്ങൾ അന്തരീക്ഷത്തിൽ കൂടുതലാണെന്ന് നേരത്തേ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബ്രഹ്മപുരത്തെ തീയടങ്ങിയ ശേഷമുള്ള ആദ്യത്തെ മഴ അപകടകാരിയായ ആസിഡ് മഴയാകാമെന്നാണ് ചീഫ് എൻജിനീയർ പി കെ ബാബുരാജൻ മുന്നറിയിപ്പ് നൽകി. വായുവിലെ രാസ മലിനീകരണ തോത് വർധിച്ചതിനാൽ ഈ വർഷത്തെ ആദ്യ വേനൽ മഴയിൽ രാസ പദാർഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കുമെന്നും ബാബുരാജൻ അറിയിച്ചു.

Related Articles

Latest Articles