Monday, May 20, 2024
spot_img

നിങ്ങൾ തുളസി ചെവിക്ക് പിറകില്‍ വയ്ക്കാറുണ്ടോ ? മാഹാത്മ്യം അറിയൂ

വളരെ പുണ്യവും ഔഷധ ഗുണവുമുള്ള സസ്യമാണ് തുളസി. ഹൈന്ദവ വിശ്വാസ പ്രകാരം തുളസി പാവനസസ്യമാണ്. മഹാവിഷ്ണുവിൻ്റെ പത്നിയായ ലക്ഷ്മി ദേവി ഭൂമിയിൽ തുളസിച്ചെടിയായി അവതരിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ആഗിരണ ശക്തിയുള്ളത് ചെവിക്കുപിറകിലാണ്. വളരെ ഔഷധ മൂല്യമുള്ള തുളസി ചെവിക്കു പിറകിൽ വയ്ക്കുമ്പോള്‍ അതിൻ്റെ ഔഷധ ഗുണം ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടും. ഇത് ചൂണ്ടിക്കാട്ടിയാണ് ചെവിക്കു പിറകിൽ തുളസിയില വയ്ക്കണമെന്ന് പഴമക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. സ്ത്രീകള്‍ തുളസിക്കതിര്‍ മുടിയിൽ ചൂടുന്നത് സുഗന്ധം ലഭിക്കാനാണ്. തുളസിയില മുടിയിൽ ചൂടുവാൻ പാടില്ല. ഈശ്വര സാന്നിധ്യമുള്ള ഒരു സസ്യമായി കരുതുന്നതുകൊണ്ടാണ് ഇത് പാടില്ല എന്ന് പറയുന്നത്.

ആചാര്യന്മാരുടെ നിര്‍ദ്ദേശ പ്രകാരം സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കിഴക്കുവശത്ത്‌ നിന്നുള്ള വാതിലിനു നേര്‍ക്കായി വേണം തുളസിത്തറ നിര്‍മ്മിക്കേണ്ടത്. വീടിൻ്റെ തറയേക്കാൾ അൽപം ഉയര്‍ന്നതായിരിക്കണം തുളസിത്തറ. ഈ തറയിൽ കൃഷ്ണ തുളസിയായിരിക്കണം നടേണ്ടത്.
തുളസിത്തറയുടെ സമീപത്തേക്ക് അശുദ്ധമായി പ്രവേശിക്കാൻ പാടില്ല. ഈശ്വരനെ മനസിൽ വിചാരിച്ച് നാമം ജപത്തോടുകൂടി മാത്രമേ തുളസിയുടെ അടുക്കലേക്ക് ചെല്ലാവൂ. എല്ലാ ദിവസവും മൂന്ന് പ്രാവശ്യം തുളസിക്ക് വലംവയ്ക്കുന്നത് ഉത്തമമാണ്.

തുളസി കണ്ട് മരിക്കുന്നവര്‍ക്ക് മോക്ഷമുണ്ടാകുമെന്നാണ് വിശ്വാസം. ആദ്യകാലത്ത് ഗംഗ, ലക്ഷ്മി, സരസ്വതി എന്നിവര്‍ മഹാവിഷ്ണുവിന്റെ പത്നിമാരായിരുന്നു. ലക്ഷ്മി ഭൂമിയിൽ ഒരു ചെടിയായി ജനിക്കട്ടെ എന്നു സരസ്വതി ശപിച്ചു. ഇതു കേട്ടുനിന്ന ഗംഗ സരസ്വതിയെ ശപിച്ചു നദിയാക്കി. അതിനു പകരമായി ഗംഗ, നദിയായി ഭൂമിയില്‍ ഒഴുകട്ടെ എന്നു സരസ്വതിയും ശപിച്ചു. ശാപ കോലാഹലം തീർന്നപ്പോൾ മഹാവിഷ്ണു ലക്ഷ്മിയെ അടുത്തു വിളിച്ചു. അല്ലയോ ദേവി, കാലഗതിക്കനുസരിച്ച് ഇങ്ങനെയെല്ലാം സംഭവിച്ചു എന്നേയുളളൂ. സങ്കടപ്പെടരുത്. ഭൂമിയിൽ പോയി ധർമധ്വജന്റെ ഗൃഹത്തിൽ പോയി തുളസിയായി ജനിച്ച് പുത്രിയായി വളരുക. അവിടെ നിന്നും ദൈവയോഗം നിമിത്തം മൂന്നു ലോകത്തെയും പരിശുദ്ധമാക്കുന്ന തുളസിച്ചെടിയായി തീരുമെന്ന് മഹാവിഷ്ണു അരുളിയെന്നാണ് പുരാണത്തിൽ പ്രതിപാദിക്കുന്നത്.

Related Articles

Latest Articles