Sunday, December 28, 2025

‘മന്ത്രി മുഹമ്മദ് റിയാസിന് പിഎഫ്ഐ ബന്ധം’; രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രൻ

കോഴിക്കോട് : മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത് വന്നു. റിയാസിന് നിരോധിത സംഘടന പിഎഫ്‌ഐ ബന്ധമുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. മുസ്‌ലിം ലീഗ് സമുദായത്തിലെ സമ്പന്നരുടെ പാര്‍ട്ടിയാണെന്നും പാവപ്പെട്ടവരുടെ കാര്യം പറയാന്‍ ലീഗ് തയ്യാറാകുന്നില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

ബിജെപി നേതാക്കൾ ക്രിസ്ത്യൻ ദേവാലയങ്ങൾ സന്ദർശിച്ചതിനെതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെയും സുരേന്ദ്രൻ പ്രതികരിച്ചു. വിചാരധാര വാങ്ങി സിപിഎം എല്ലാ ക്രിസ്ത്യന്‍ വീടുകളിലും വിതരണം ചെയ്യട്ടെയെന്നും സിപിഎം അവസരം മുതലെടുത്ത് മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയാണെന്നും സിപിഎം കൂടുതല്‍ മുസ്‌ലിം വല്‍ക്കരിക്കുന്നുവെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി .

Related Articles

Latest Articles