Wednesday, December 17, 2025

ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോർട്ടിനും തടയാനായില്ല ; അദാനി കമ്പനികളില്‍ ഓഹരി വിഹിതം ഉയര്‍ത്തി എല്‍ഐസി

ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോർട്ട് പുറത്ത് വന്നുണ്ടായ വിവാദങ്ങള്‍ക്കും അലയൊലികൾക്കുമിടയിൽ അദാനി ഗ്രൂപ്പിന് കീഴിലുള്ള 4 കമ്പനികളിലെ ഓഹരി വിഹിതം എല്‍ഐസി ഉയര്‍ത്തി . ജനുവരി-മാര്‍ച്ച് കാലയളവില്‍ അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്‍സ്മിഷന്‍ എന്നീ കമ്പനികളിലാണ് എല്‍ഐസി തങ്ങളുടെ ഓഹരി വിഹിതം ഉയർത്തിയിരിക്കുന്നത്.

അദാനി ഗ്രീന്‍ എനര്‍ജിയിലെ ഓഹരി വിഹിതം 0.08 ശതമാനവും അദാനി എന്റര്‍പ്രൈസസിലെ ഓഹരികള്‍ 0.03 ശതമാനവും. അദാനി ടോട്ടല്‍ ഗ്യാസിലെ ഓഹരി 0.08 ശതമാനവും അദാനി ട്രാന്‍സ്മിഷനിലെ നിക്ഷേപം 0.03 ശതമാനവുമാണ് വർധിച്ചിരിക്കുന്നത്.

എന്നാൽ അംബുജ സിമന്റ്‌സിലെ നിക്ഷേപം 0.03 ശതമാനവും അദാനി പോര്‍ട്ട്‌സിലെ നിക്ഷേപം 0.02 ശതമാനവും കുറച്ചിട്ടുണ്ട്. അതേസമയം എസിസി സിമന്റ്‌സിലെ എല്‍ഐസി നിക്ഷേപത്തില്‍ (6.41%) മാറ്റമൊന്നുമില്ല. മാര്‍ച്ച് അഞ്ചിലെ കണക്ക് അനുസരിച്ച് അദാനി കമ്പനികളുടെ കടപ്പത്രങ്ങളിലെ എല്‍ഐസി നിക്ഷേപം 6183 കോടി രൂപയുടേതാണ്.എന്നാൽ ഇക്കഴിഞ്ഞ ഡിസംബറില്‍ ഇത് 6347 കോടി രൂപയായിരുന്നു.

Related Articles

Latest Articles