Wednesday, December 17, 2025

ചൂട് കനക്കും! ഈ ജില്ലകളിൽ പ്രത്യേക മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് കനക്കും. ആറ് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് താപനില ഉയരുക.

പാലക്കാട് ചൂട് 40 ഡിഗ്രി സെൽഷ്യസിനടുത്തെത്തും. മറ്റു ജില്ലകളിൽ സാധാരണയിൽ നിന്ന് രണ്ടു മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ചൂട് പ്രതീക്ഷിക്കാം. കാലാവസ്ഥാവകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം കഴിഞ്ഞദിവസം വിവിധ ജില്ലകളിൽ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോട് കൂടിയ വേനൽ മഴയ്ക്കും സാധ്യതയുണ്ട്.

Related Articles

Latest Articles