Sunday, December 28, 2025

വീട്ടുകാരെ എതിർത്ത് വിവാഹം ചെയ്തു; മകളുടെ ദേഹത്ത് കീടനാശിനി ഒഴിച്ച് നഗ്നയാക്കി ഓടയിൽ തള്ളി; അച്ഛൻ അറസ്റ്റിൽ

ഉത്തര്‍പ്രദേശ്‌: വീട്ടുകാരെ എതിർത്ത് വിവാഹം ചെയ്തതിനെ തുടർന്ന് മകളുടെ ദേഹത്ത് കീടനാശിനി ഒഴിച്ച് നഗ്നയാക്കി ഓടയിൽ തള്ളിയ അച്ഛൻ അറസ്റ്റിൽ. ശരീരത്തിൽ 40 ശതമാനം പൊള്ളലേറ്റ നിലയിൽ ഹൈവേയിൽ നിന്ന് കണ്ടെത്തിയ 25 വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് കൊടും ക്രൂരത നടന്നത്.

വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് മണിക്കൂറുകൾക്ക് മുൻപ് വിവാഹം ചെയ്ത യുവതിയെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ എന്ന പേരിലാണ് പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവതിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. പിന്നീട് ദേഹത്ത് ടോയ്ലറ്റ് ക്ലീനർ ഒഴിച്ച് യുവതിയെ ഹൈവേയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ദില്ലി – ലക്നൗ ഹൈവേയിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. കൃത്യത്തിനു കൂട്ടുനിന്ന മറ്റ് രണ്ട് ബന്ധുക്കൾ ഒളിവിലാണ്. ഗുരുതരാവസ്ഥയിലായിരുന്ന യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതായി പോലീസ് അറിയിച്ചു.

Related Articles

Latest Articles