Tuesday, December 16, 2025

അമിതവേഗത വിനയായി; ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ കാറിടിച്ച് നഴ്സ് മരിച്ചു

ആലക്കോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ കാറിടിച്ച് നഴ്സ് മരിച്ചു. വായാട്ടുപറമ്പ് ഹണി ഹൗസിന് സമീപത്തെ നമ്പൂരിക്കൽ പി.ആർ. രമ്യയാണ്(36) മരിച്ചത്. പരിയാരം കണ്ണൂർ സർക്കാർ മെഡിക്കൽ കോളജിലെ നഴ്‌സാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം.

ഡ്യൂട്ടി കഴിഞ്ഞ് കരുവഞ്ചാലിൽ ബസ്സിറങ്ങി വായാട്ടുപറമ്പിലെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു രമ്യ. ഇതിനി​ടെ കരുവഞ്ചാൽ ഭാഗത്തുനിന്ന് വായാട്ടുപറമ്പ് ഭാഗത്തേക്ക് അമിതവേഗത്തിൽ എത്തിയ ഫോർച്യൂണർ കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.

Related Articles

Latest Articles