Saturday, September 19, 2026

ഹെല്‍മറ്റ് ധരിച്ചില്ല, പിന്നാലെ ആര്‍സി ഉടമയായ ഭാര്യയുടെ ഫോണിലേക്ക് ക്യാമറയില്‍ പതിഞ്ഞ ചിത്രമെത്തി; സ്കൂട്ടറില്‍ ഭര്‍ത്താവിന് പിന്നില്‍ മറ്റൊരു യുവതി; തലസ്ഥാനത്ത് ക്യാമറ മൂലം കുടുംബകലഹം!

കരമന: റോഡ് ക്യാമറയില്‍ പതിഞ്ഞ ചിത്രം തലസ്ഥാനത്ത് കുടുംബകലഹത്തിന് കാരണമായി. ആര്‍സി ഉടമയായ ഭാര്യയുടെ ഫോണിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് ക്യാമറയില്‍ പതിഞ്ഞ ചിത്രമെത്തിയതോടെയാണ് കലിപ്പ് തുടങ്ങുന്നത്. പിന്നിലിരുന്നയാള്‍ ഹെല്‍മറ്റ് ധരിക്കാത്തിനെ തുടർന്ന്
പിഴയുടെ വിവരം ചിത്രമടക്കം ആര്‍സി ഉടമയുടെ ഫോണിലേക്ക് എത്തി. എന്നാല്‍ ഭര്‍ത്താവ് ഓടിച്ച വാഹനത്തിലുണ്ടായിരുന്നത് മറ്റൊരു യുവതിയായതാണ് കുടുംബ കലഹത്തിന് കാരണമായത്.

വിവരം ഭര്‍ത്താവിനോട് തിരക്കിയതിന് പിന്നാലെ വീട്ടില്‍ വഴക്കായി. പിന്നാലെ തന്നെയും മൂന്ന് വയസുള്ള കുഞ്ഞിനെയും ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന് കാണിച്ച് യുവതി പോലീസ് സ്റ്റേഷനിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കരമന പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയില്‍ ഇടുക്കി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

Related Articles

Latest Articles