Saturday, December 20, 2025

സർക്കാർ ജീവനക്കാരുടെ സ്ഥാപന ജംഗമ വസ്തുക്കൾ വാങ്ങൽ; പുതിയ നിർദേശവുമായി സംസ്ഥാന സർക്കാർ ; നടപടി വിജിലൻസ് നിർദ്ദേശത്തെത്തുടർന്ന്

സർക്കാർ ജീവനക്കാരുടെ സ്ഥാപന ജംഗമ വസ്തുക്കൾ വാങ്ങലുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ കർശനമാക്കി സംസ്ഥാന സർക്കാർ. വിജിലൻസ് നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് അതാത് വകുപ്പ് മേധാവിമാർക്ക് സർക്കാർ നിർദ്ദേശം നൽകി. വാങ്ങുന്ന സ്ഥാപന ജംഗമ വസ്തുക്കളുടെ പൂർണ വിവരവും രേഖകളും വേണമെന്നാണ് നിർദേശം.

പുതിയ സർക്കാർ നിർദേശപ്രകാരം,സർക്കാർ ജീവനക്കാർ വാഹനം വാങ്ങുമ്പോൾ വില വ്യക്തമാക്കുന്ന രേഖ ഹാജരാക്കണം. പഴയ വാഹനം വിറ്റതാണെങ്കിൽ അതിന്റെ വില ഉൾപ്പെടെയുള്ള രേഖകളും മറ്റേതെങ്കിലും ധനസ്രോതസുകളാണെങ്കിൽ അതിന്റെ രേഖകളും ഹാജരാക്കണം. വാങ്ങുന്ന സ്ഥാപന ജംഗമ വസ്തുക്കളുടെ വിലയ്ക്ക് തുല്യമായ ധനസ്രോതസിന്റെ രേഖ ഹാജരാക്കനണം. വ്യക്തിഗത നിക്ഷേപമാണെങ്കിൽ ധനകാര്യ സ്ഥാപനത്തിന്റെ പാസ് ബുക്ക് ഹാജരാക്കണം. വായ്പയാണെങ്കിൽ ധനകാര്യ സ്ഥാപനത്തിന്റെ അനുമതി പത്രവും പണയമാണെങ്കിൽ ധനകാര്യ സ്ഥാപനത്തിന്റെ കത്തും രേഖകളും വേണം.

Related Articles

Latest Articles