Saturday, May 11, 2024
spot_img

എയർ ഇന്ത്യ വിമാനത്തിൽ ജീവനക്കാരന് യാത്രക്കാരന്റെ മർദ്ദനം;സംഭവം ഗോവ-ദില്ലി വിമാനത്തിൽ

എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരന് യാത്രക്കാരൻ്റെ മർദ്ദനമേറ്റു.കഴിഞ്ഞ ദിവസം യാത്രയ്ക്കിടെയായിരുന്നു സംഭവം. ഗോവയിൽ നിന്നും ദില്ലിയിലേക്ക് സർവീസ് നടത്തിയ എഐ 882 ആം വിമാനത്തിലായിരുന്നു സംഭവം. അക്രമം നടത്തിയ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നാണ് റിപ്പോർട്ട്.

ക്യാബിൻ ക്രൂ ജീവനക്കാരനെതിരെ മോശം വാക്കുകൾ ഉപയോഗിച്ച യാത്രക്കാരൻ പിന്നീട് ശാരീരികമായി ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ദില്ലി വിമാനത്താവളത്തിൽ എത്തിയ ശേഷവും ഇയാൾ പ്രകോപനം തുടർന്നു. തുടർന്നാണ് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. സംഭവം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ റിപ്പോർട്ട്എചെയ്‌തതായി എയർ ഇന്ത്യ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

Related Articles

Latest Articles