Sunday, December 21, 2025

ഇന്ത്യൻ റെയിൽവേ മാറ്റങ്ങളുടെ ട്രാക്കിൽ! വൈറലായി അശ്വിനി വൈഷ്ണവ് ട്വിറ്ററിൽ പങ്കുവെച്ച ചിത്രം

ദില്ലി : ഇന്ത്യൻ റെയിൽവേ മാറ്റങ്ങളുടെ ട്രാക്കിലാണെന്ന് ഒന്നുകൂടി പറയാതെ പറഞ്ഞ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിൽ പങ്കുവെച്ച ചിത്രം. നിര്‍മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന കോച്ചിന്റെ അകത്ത് നിന്നെടുത്ത ചിത്രമാണ് മന്ത്രി ട്വിറ്ററിൽ പങ്കുവെച്ചത്. എന്നാൽ ഏത് ട്രെയിനിന്റെ
ചിത്രമാണ് ഇത് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. എവിടെനിന്നുള്ള ചിത്രമാണ് ഇതെന്ന് കണ്ടെത്താനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഉത്തരത്തിലേക്കുള്ള ഒരു ക്ലൂവും അദ്ദേഹം ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ജാക്ക് ആൻഡ് ജിൽ വെന്റ് അപ് ദി ഹിൽ’ എന്നായിരുന്നു അദ്ദേഹം നൽകിയ സൂചന.

വലിയ ജനാലകളോടു കൂടി ഇരുവശത്തും ഓരോ സീറ്റുകൾ വീതമുള്ള നീണ്ട കോച്ചാണ് ചിത്രത്തിലുള്ളത്.
കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറി കൽക്ക – ഷിംല ട്രാക്കിൽ കൂടി വലിയ ജനാലകളുള്ള, ഗ്ലാസ് റൂഫോടുകൂടിയുള്ള നാല് പുതിയ കോച്ചുകൾ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു റെയിൽവേ മന്ത്രിയുടെ വൈറൽ ട്വീറ്റ് .

Related Articles

Latest Articles