ഹൈദരാബാദ്: കോളേജിന് പരീക്ഷാകേന്ദ്രം അനുവദിക്കുന്നതിനായി 50,000 രൂപ കൈക്കൂലി വാങ്ങിയ തെലങ്കാന സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡി. രവീന്ദര്‍ ദച്ചേപ്പള്ളി(63) അറസ്റ്റിലായി. ഇയാൾ കൈക്കൂലിയായി വാങ്ങിയ പണം അഴിമതിവിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു.
ഭീംഗലിലെ കോളേജില്‍ പരീക്ഷാകേന്ദ്രം അനുവദിക്കുന്നതിനായി വൈസ് ചാന്‍സലര്‍ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കോളേജ് അധികൃതർ നൽകിയ പരാതിന്മേലാണ് നടപടി. കഴിഞ്ഞദിവസം വൈസ് ചാന്‍സലറുടെ ഹൈദരാബാദിലെ വീട്ടില്‍വെച്ച് കോളേജ് മാനേജ്‌മെന്റ് പ്രതിനിധി കൈക്കൂലിപണം കൈമാറുകയും ചെയ്തു. തൊട്ട് പിന്നാലെ അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വൈസ് ചാന്‍സലറെ പിടികൂടുകയുമായിരുന്നു. ഇയാൾ കിടപ്പുമുറിയിലെ അലമാരയില്‍ ഒളിപ്പിച്ചിരുന്ന പണവും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
കോടതിയില്‍ ഹാജരാക്കിയ വൈസ് ചാന്‍സലറെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

