Monday, May 20, 2024
spot_img

കായംകുളത്തെ ചില സി പി എം നേതാക്കൾക്ക് തീവ്രവാദ ബന്ധം? സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് പരാതിയുമായി മുൻ എസ് എഫ് ഐ നേതാവ്

കായംകുളത്തെ ചില സി പി എം നേതാക്കൾക്കെതിരെ എസ്.ഡി.പി. ഐ- പോപ്പുലർ ഫ്രണ്ട് ബന്ധമാരോപിച്ച് സിപിഎം. ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് എൻ ഡി എഫ് ആക്രമണത്തിൽ കൈപ്പത്തിയറ്റ് പോയ മുൻ എസ്എഫ്ഐ നേതാവിന്റെ പരാതി. കായംകുളം ചേരാവള്ളി ഒന്നാംകുറ്റി ബ്രാഞ്ച് അംഗമായ സജിത്ത് ആണ് പരാതി നൽകിയത്. കായംകുളത്തെ സി പി എം പ്രവർത്തകരിൽ ഒരു വിഭാഗം മത തീവ്രാവാദ സംഘടനയുമായി ബന്ധമുള്ളവരാണെന്ന് പരാതിയിൽ ആരോപിക്കുന്നതായി മംഗളം പത്രം റിപ്പോർട്ട് ചെയ്തു. ‘താൻ എസ് എഫ് ഐ ജോയിന്റ് സെക്രട്ടിയായിരിക്കെ 2009-10 കാലത്ത് എസ് എഫ് ഐ- എൻ ഡി എഫ് സംഘർഷമുണ്ടായിരുന്നു.വീട്ടിലേക്ക് പോകുന്നവഴി ആറംഗ സംഘം തന്നെ ആക്രമിക്കുകയും കൈപ്പത്തി വെട്ടിമാറ്റുകയും ചെയ്‌തെന്നും ഈ കേസിലെ പ്രതിക്ക് പിന്നീട് സി പി എം അംഗത്വവും ഡി വൈ എഫ് ഐ മേഖല ജോയിന്റ് സെക്രട്ടറി സ്ഥാനവും നൽകിയെന്നുമാണ് സജിത്ത് പരാതിയിൽ പറയുന്നതെന്നാണ് റിപ്പോർട്ട്.

ഡി.വൈ.എഫ്.ഐ. എരുവ മേഖലാ ജോയിന്റ് സെക്രട്ടറിയും സി.പി.എം. മാവിലേത്ത് ബ്രാഞ്ച് അംഗവുമായ ബി.കെ. നിയാസ് സജിത്തിനെ വെട്ടിയ കേസിൽ നാലാം പ്രതിയാണ്. കേസിലെ സാക്ഷിയെ എസ്.ഡി.പി.ഐ എൻ. ഡി.എഫ് പ്രവർത്തകർക്കായി സി പി എം ഏരിയ കമ്മിറ്റി അംഗം എം എൻ നസീർ സ്വാധീനിച്ചതായും സജിത്ത് പരാതിയിൽ ആരോപിക്കുന്നു. കേസ് ദുർബലപ്പെടുത്തി ശിക്ഷാ നടപടിയിൽ നിന്നും രക്ഷനേടാനാണ് നിയാസ് സി പി എമ്മിൽ പ്രവർത്തിച്ച് തുടങ്ങിയതെന്നാണ് ആരോപണം.

Related Articles

Latest Articles