Friday, May 3, 2024
spot_img

പ്ലസ് വൺ പ്രവേശനം; രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; കൂടുതൽ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ജൂൺ 26, 27 തീയതികളിൽ പ്രവേശനം നേടാവുന്നതാണ്. ഇത്തവണ മെറിറ്റ് ക്വാട്ടയിൽ 19,545 വിദ്യാർത്ഥികൾക്കാണ് സീറ്റ് ലഭിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് 26-ന് രാവിലെ 10 മണി മുതൽ അലോട്ട്മെന്റ് ലഭിച്ച സ്കൂളിലെത്തി അഡ്മിഷൻ എടുക്കാവുന്നതാണ്. ചൊവ്വാഴ്ച വൈകിട്ട് 5 മണി വരെയാണ് പ്രവേശനത്തിന് ഹാജരാകാനുള്ള സമയം.

അലോട്ട്മെന്റ് വിവരങ്ങൾ http://www.hscap.kerala.gov.in എന്ന വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിൻ എസ്ഡബ്ല്യുഎസിലെ സെക്കൻഡ് അലോട്ട്മെന്റ് റിസൾട്ട് എന്ന ലിങ്കിലൂടെ ലഭിക്കുന്നതാണ്. ഒറിജിനൽ സർട്ടിഫിക്കറ്റുമായാണ് വിദ്യാർത്ഥികൾ ഹാജരാകേണ്ടത്. ഒന്നാം ഓപ്ഷൻ ലഭിച്ചവർ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടേണ്ടതാണ്. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക് താൽക്കാലിക പ്രവേശനമോ, സ്ഥിരപ്രവേശനമോ നേടാം. അതേസമയം, താൽക്കാലിക പ്രവേശനത്തിന് ഫീസ് അടയ്ക്കേണ്ട ആവശ്യമില്ല. അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാത്ത വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റിൽ പരിഗണിക്കുന്നതല്ല.

Related Articles

Latest Articles