Saturday, December 20, 2025

തിയേറ്ററിൽ സ്ത്രീ വേഷത്തിൽ എത്തി സംവിധായകൻ രാജസേനൻ; അമ്പരന്ന് കാണികൾ

തന്റെ സിനിമയുടെ റിലീസ് ദിവസം സ്ത്രീ വേഷത്തിൽ തീയേറ്ററിൽ എത്തി എല്ലാവരെയും ഞെട്ടിച്ച് സംവിധായകൻ രാജസേനൻ. ഞാനും പിന്നൊരു ഞാനും എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് രാജസേനൻ സ്ത്രീ വേഷത്തിൽ തീയേറ്ററിൽ എത്തിയത്.

രാജസേനന്റെ കഥാപാത്രം ചിത്രത്തിൽ സ്ത്രീ വേഷത്തിൽ എത്തുന്നുണ്ട്. സാരിയുടുത്ത് ആഭരണങ്ങൾ അണിഞ്ഞെത്തിയ രാജസേനനെ ആളുകൾ വളഞ്ഞു. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജസേനൻ വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്നത്. കൂടാതെ ചിത്രത്തിന്റെ തിരക്കഥയും രാജസേനൻ തന്നെയാണ് എഴുതിയിരിക്കുന്നത്.

Related Articles

Latest Articles