Friday, December 26, 2025

റെയില്‍വേ ട്രാക്കില്‍ മരം വീണു; കൊല്ലം- പുനലൂര്‍ പാതയില്‍ സര്‍വീസുകള്‍ റദ്ദാക്കി, ഗതാഗതക്കുരുക്ക് രൂക്ഷം

കൊല്ലം: കനത്ത മഴയെ തുടര്‍ന്ന് റെയില്‍വേ ട്രാക്കില്‍ മരം കടപുഴകി വീണു. തുടര്‍ന്ന് ഇന്നത്തെ കൊല്ലം – പുനലൂര്‍, പുനലൂര്‍ – കൊല്ലം മെമു സര്‍വീസുകള്‍ റദ്ദാക്കി. തോരാമഴയില്‍ കൊല്ലം നഗരത്തിലുള്‍പ്പടെ റോഡുകളില്‍ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമാണ്.

രാവിലെ മുതല്‍ തുടരുന്ന മഴ വിദ്യാര്‍ഥികളുടെയും ഓഫിസ് ജീവനക്കാരുടെയും യാത്ര ബുദ്ധിമുട്ടിലാക്കി. പല ഭാഗത്തും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപമുള്ള അഴുക്കുചാലിനു വീതി കുറവായതിനാല്‍ മഴവെള്ളം ഡിപ്പോയില്‍ നിറഞ്ഞു. പുനലൂര്‍- ഐക്കരക്കോണം-കക്കോട് റോഡ്, പുനലൂര്‍ -കല്ലാര്‍-വിളക്കുവെട്ടം റോഡ് എന്നിവിടങ്ങളില്‍ റോഡിലൂടെ വെള്ളം നിരന്ന് ഒഴുകിയത് ജനങ്ങള്‍ക്കു ബുദ്ധിമുട്ടു സൃഷ്ടിച്ചു.

Related Articles

Latest Articles