Thursday, May 9, 2024
spot_img

ശ്രീശാന്തിനടക്കം തിരിച്ചടി !വിരമിച്ച താരങ്ങൾക്കും ഇനി വിദേശ ലീഗുകളിൽ കളിക്കാനാവില്ല ? നിയമങ്ങൾ കർശനമാക്കാനൊരുങ്ങി ബിസിസിഐ

മുംബൈ : രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച ഇന്ത്യൻ താരങ്ങൾ വിദേശ ട്വന്റി20 ലീഗുകളിൽ പങ്കെടുക്കുന്നതിന് തടയിടാൻ ബിസിസിഐ. കഴിഞ്ഞ ദിവസം മുംബൈയിൽ ചേർന്ന ബിസിസിഐ അപെക്സ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് . വിദേശ ലീഗുകളിൽ കളിക്കുക എന്ന ലക്ഷ്യത്തോടെ താരങ്ങൾ നേരത്തേ വിരമിക്കുന്ന രീതി തടയുക എന്ന ലക്ഷ്യത്തോടെയാണ് ബിസിസിഐ മുന്നോട്ട് നീങ്ങുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കു നിലവിൽ വിദേശ ട്വന്റി20 ലീഗുകളിൽ കളിക്കാൻ അനുമതി നൽകിയിട്ടില്ല. ഇത് മറികടക്കാനായി രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച ശേഷമാണ് സീനിയർ താരങ്ങൾ വിദേശത്തേക്കു കളിക്കാനായി പോകുന്നത്. ബിസിസിഐയുമായി കരാറുള്ള ഇന്ത്യൻ താരങ്ങൾക്ക് നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ മാത്രമാണ് അനുവാദമുള്ളത്.

സിംബാബ്‍വെയിലെ സിം ആഫ്രോ ടി10 ലീഗിൽ കളിക്കുമെന്ന് മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പഠാൻ, സഹോദരൻ യൂസഫ് പഠാൻ, മലയാളി താരം എസ്. ശ്രീശാന്ത്, പാർഥിവ് പട്ടേൽ, സ്റ്റുവർട്ട് ബിന്നി എന്നിവർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യൂസഫ് പഠാനും റോബിൻ ഉത്തപ്പയും യുഎഇയിലെ ലീഗിലും കളിച്ചിരുന്നു.

Related Articles

Latest Articles