Friday, January 2, 2026

രാഹുല്‍ കര്‍ഷകരെ കണ്ട വാര്‍ത്തയില്‍ കര്‍ഷകരില്ല രാഹുലും ക്യാമറാമാന്‍മാരും മാത്രം;വൈറലായി വീഡിയോ !

കർഷകരോടൊപ്പം ട്രാക്ടർ ഓടിക്കുകയും വിത്ത്​ വിതക്കുകയും ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ ഫോട്ടോ കഴിഞ്ഞ ദിവസമായിരുന്നു സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഡൽഹിയിൽ നിന്ന് ഷിംലയിലേക്കുള്ള യാത്രയിൽ സോനിപത്തിലാണ്​ രാഹുൽ കർഷകരെ കണ്ടതും ചാറ്റൽ മഴയത്ത് ട്രാക്ടറിൽ നിലം ഉഴുത്തതും. എന്നാൽ ഇപ്പോഴിതാ, രാഹുല്‍ ഗാന്ധി കര്‍ഷകരെ കണ്ടതായ വാര്‍ത്തയുടെ പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

കണ്ടല്ലോ, പപ്പുമോന്റെ കർഷകരോടുള്ള സ്നേഹം. ഈ വീഡിയോ ഒരു പാടത്താണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഈ വിഡിയോയിൽ പാടവരമ്പില്‍ നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയെയും കുറച്ച് ക്യാമറാമാൻ മാരെയും രണ്ടു മൂന്നു കർഷകരെയുമാണ് കാണുവാൻ സാധിക്കുന്നത്. കര്‍ഷകരുമായി യഥാര്‍ത്ഥത്തില്‍ സംവദിക്കാതെ തന്നെ കര്‍ഷകരുമായി സംവദിച്ച വാര്‍ത്ത കൃത്രിമമായി സൃഷ്ടിക്കുന്നത് എങ്ങിനെയെന്ന് ഈ വീഡിയോ കണ്ടാല്‍ അറിയാം. ഇതുപോലെ വ്യാജമായി സൃഷ്ടിക്കപ്പെടുന്ന വീഡിയോകളിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം മുന്നേറുന്നത്. അതേസമയം, റീല്‍ സൃഷ്ടിക്കാതെ രാഹുലിനോട് റിയലാവാന്‍ ഉപദേശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഈ വീഡിയോ പങ്കുവച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. റീലുകളിലൂടെ ശ്രദ്ധിക്കപ്പെടാൻ ചിലർക്ക് ആഗ്രഹം തോന്നുന്നത് സ്വാഭാവികമാണ്. അതിനുള്ള അവരുടെ ക്യാമറ സംഘത്തിന്റെ പരിശ്രമവും നല്ലതാണ്. എന്നാൽ പ്രശസ്തിക്ക് വേണ്ടി നമ്മുടെ അന്നദാതാക്കളായ കർഷകരെ അപമാനിക്കുന്നത് കഷ്ടമാണെന്നും നിങ്ങൾ റീൽ വിട്ട് റിയലിലേക്ക് വരൂ, പക്വത കാണിക്കൂ എന്നായിരുന്നു രാഹുലിനോടുള്ള അസം മുഖ്യമന്ത്രിയുടെ ഉപദേശം.

Related Articles

Latest Articles