Thursday, December 18, 2025

വിദ്യാര്‍ത്ഥിനിയുടെ ഷൂസിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്: മുന്നറിയിപ്പുമായി വാവ സുരേഷ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയുടെ ഷൂസിനുള്ളില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. ഷൂസിനുള്ളില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയ സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സഹിതം വാവ സുരേഷാണ് ഫെയ്‌സ്ബുക്കിലുടെ ഇക്കാര്യം പങ്കുവെച്ചത്.

കരിക്കകത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ഷൂസില്‍ നിന്നുമാണ് മൂര്‍ഖന്‍ പാമ്പിന്‍റെ കുഞ്ഞിനെ കണ്ടെത്തിയത്. മഴക്കാലമായതിനാല്‍ ഇഴജന്തുക്കള്‍ നമ്മുടെ പാദരക്ഷകളില്‍ കയറിയിരിക്കുകയും, അവ മരണക്കെണി ഒരുക്കുകയും ചെയ്യും, അതിനാല്‍ തന്നെ കുട്ടികള്‍ ഷൂസ് ഇടുമ്പോള്‍ സൂക്ഷിക്കണമെന്ന സന്ദേശവും വാവ സുരേഷ് പങ്കുവെയ്ക്കുന്നുണ്ട്.

https://www.facebook.com/IAmVavaSuresh/videos/470144003535505/

Related Articles

Latest Articles