ഫ്‌ളോറിഡ : മത്സരത്തിന്റെ അവസാന നിമിഷത്തിൽ നേടിയ ഫ്രീകിക്ക് ഗോളിലൂടെ ടീമിന് വിജയം സമ്മാനിച്ച് ഇന്റർ മിയാമിക്കായുള്ള തന്റെ അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി. അമേരിക്കന്‍ ക്ലബ്ബുകളും മെക്‌സിക്കന്‍ ക്ലബ്ബുകളും തമ്മില്‍ നടക്കുന്ന ലീഗ്‌സ് കപ്പ് ടൂര്‍ണമെന്റിലെ ആദ്യ റൗണ്ട് മത്സരത്തില്‍ മെക്‌സിക്കന്‍ ക്ലബ്ബ് ക്രുസ് അസുളിനെതിരേയായിരുന്നു മെസ്സിയുടെ അരങ്ങേറ്റം. കളിയുടെ 54-ാം മിനിറ്റില്‍ ബെഞ്ചമിന്‍ ക്രെമാഷിയെ പിന്‍വലിച്ചാണ് മെസിയെ പകരക്കാരനായി കളത്തിലിറക്കിയത്.
മത്സരത്തിന്റെ 44-ാം മിനിറ്റില്‍ റോബര്‍ട്ട് ടെയ്‌ലറിലൂടെ മയാമിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 65-ാം മിനിറ്റില്‍ ഉറിയെല്‍ അന്റുണയിലൂടെ ക്രുസ് അസുള്‍ സമനില പിടിച്ചു. സമനിലയിൽ കളി അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഫ്രീ കിക്ക് ഗോളിലൂടെ മെസി ടീമിന്റെ രക്ഷകനായത്.
ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം ലെബ്രോണ്‍ ജെയിംസ് ടെന്നീസ് താരം സെറീന വില്യംസ് തുടങ്ങിയ പ്രമുഖര്‍ സൂപ്പര്‍ താരത്തിന്റെ അരങ്ങേറ്റം കാണാന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു.

