പാലക്കാട്: വാളയാറിൽ വൻ കുഴൽപ്പണവേട്ട. രേഖകൾ ഇല്ലാതെ കടത്തിയ 38.5 ലക്ഷം രൂപയുമായി മലപ്പുറം സ്വദേശി താജുദ്ദീൻ പിടിയിൽ. കോയമ്പത്തൂരിൽ നിന്ന് ബസ് മാർഗം എത്തിക്കാൻ ശ്രമിച്ച കുഴൽപ്പണമാണ് പിടികൂടിയത്. പ്രതിയെ കൂടുതൽ നടപടികൾക്കായി വാളയാർ പോലീസിന് കൈമാറി
അതേസമയം, പാലക്കാട് പുതുശ്ശേരിയിൽ നാലരക്കോടി കുഴല്‍പണം തട്ടിയ കേസ് അന്വേഷണം ബെംഗളൂരുവിലേക്ക് വ്യാപിപിച്ചു. നേരത്തേ സമാന കുറ്റകൃത്യങ്ങളിൽ പ്രതികളായ ചിലവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ബെംഗളൂരുവിലേയ്‌ക്ക് വ്യാപിപ്പിച്ചത്. പണം കടത്തിക്കൊണ്ടുപോകാനുപയോഗിച്ച വാഹനങ്ങളെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് മലപ്പുറം സ്വദേശികളായ മൂന്നംഗ സംഘത്തെ കാർ തടഞ്ഞ് നിർത്തി തട്ടികൊണ്ടുപോയി പണം കവർന്നത്.

