Saturday, December 27, 2025

എഞ്ചിൻ തകരാർ; ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി; യാത്രക്കാർ സുരക്ഷിതരെന്ന് അധികൃതർ

ദില്ലി: സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് പട്ന വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനം പറന്നുയർന്ന് മൂന്ന് മിനിറ്റിനുള്ളിലാണ് സംഭവം.

രാവിലെ 9:11 ഓടെ പട്നയിലെ ജയ് പ്രകാശ് നാരായൺ വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കിയതായും യാത്രക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.

Related Articles

Latest Articles