Monday, December 22, 2025

തനിക്ക് നേരെ കുതിച്ചുചാടിയ ജല്ലിക്കെട്ട് കാളയെ ശാന്തനാക്കി കെ.അണ്ണാമല; ‘എൻ മണ്ണ് എൻ മക്കൾ’ പദയാത്ര ആരംഭിച്ചു

മധുര : ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ.അണ്ണാമലയ്‌ക്ക് നേരെ കുതിച്ചു ചാടി ജല്ലിക്കെട്ട് കാള . പെട്ടെന്നുണ്ടായ സംഭവത്തിൽ പതറാതെ നിന്ന പ്രവർത്തകർ ഉടൻ തന്നെ കാളയെ പിടിച്ചുകെട്ടി. സംഭവത്തിൽ ആർക്കും പരിക്കും ഏറ്റിട്ടില്ല. ‘എൻ മണ്ണ് എൻ മക്കൾ’ എന്ന പേരിൽ അണ്ണാമലൈ നടത്തുന്ന പദയാത്രയ്ക്കായി അദ്ദേഹം മധുര മേലൂരിലെത്തിയപ്പോഴാണ് സംഭവം.

സ്ഥലത്ത് പത്തോളം ജല്ലിക്കെട്ട് കാളകളെ കെട്ടിയിരുന്നു. ഇവയിൽ ഒരു കാളയാണ് അണ്ണാമലയുടെ നേരെ കുതിച്ച് ചാടിയത്. കാളയെ പിടിച്ചുകെട്ടിയ ശേഷം അണ്ണാമല കാളയെ തലോടി ശാന്തനാക്കുന്ന ദൃശ്യങ്ങളും സൈബറിടത്തിലുടനീളം ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്.

Related Articles

Latest Articles