Friday, December 19, 2025

കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിയ്ക്ക് നേരെ അതിക്രമം; വെള്ളറട സ്വദേശി പിടിയിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ബസിനുള്ളിൽ വിദ്യാർത്ഥിനിയ്ക്ക് നേരെ അതിക്രമം. ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് ബസിനുള്ളിൽ പ്രതിയുടെ പരാക്രമം നടന്നത്. സംഭവത്തിൽ വെള്ളറട സ്വദേശി രതീഷിനെ പോലീസ് പിടികൂടി.

വിദ്യാർത്ഥിനി പരീക്ഷയ്‌ക്കായി ബസിൽ പോകുന്ന വേളയിലാണ് പ്രതി ശല്യപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തത്. ജീവനക്കാരും യാത്രക്കാരും ചേർന്നാണ് യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

Related Articles

Latest Articles