Wednesday, December 31, 2025

വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി! ആറ്റിങ്ങലിൽ റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം, അഞ്ചു പേർ പരിക്കുകളോടെ ആശുപത്രിയിൽ; മുന്നറിയിപ്പ് ബോർഡ് ഇല്ലായിരുന്നുവെന്ന് ആക്ഷേപം; അധികൃതരുടെ അനാസ്ഥ തുടർക്കഥയോ?

തിരുവനന്തപുരം: റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് 21കാരന് ദാരുണാന്ത്യം. പാലച്ചിറ മണനാക്ക് സ്വദേശി ഡൊമിനിക് സാബു (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ തിരുവനന്തപുരം ആറ്റിങ്ങൽ ബൈപ്പാസിലാണ് അപകടം. കാറിലുണ്ടായിരുന്ന അഞ്ചു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൽ കൃത്യമായ മുന്നറിയിപ്പ് ബോർഡ് ഇല്ലായിരുന്നുവെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

കുറച്ചുനാളായി ഹൈവേ നിർമ്മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. അവിടെ വലിയ താഴ്ചയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. അത്തരമൊരു ഭാഗത്താണ് കാർ കുഴിയിലേക്കു വീണത്. കൊല്ലം ഭാഗത്തേക്കു പോയ കാറാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.

Related Articles

Latest Articles