Sunday, December 21, 2025

നാരി ശക്തി വന്ദൻ അധിനിയം-നേതി നേതി ലറ്റ്സ് ടോക് സംവാദം 25ന് ഹൈകോടതി ജസ്റ്റിസ് നഗരേശ് ഉദ്ഘാടനം ചെയ്യും. തത്വമയി ന്യൂസ് തത്സമയം പ്രോഗ്രാം സംപ്രേഷണം ചെയ്യും.

തിരുവനന്തപുരം- വനിതാ സംവരണ ബില്ലിൻ്റെ ഭാഗമായി നേതി നേതി ലറ്റ്സ് ടോക് “നാരി ശക്തി വന്ദൻ അധിനിയം” എന്ന വിഷയത്തിൽ കവടിയാർ ടെന്നീസ് ക്ലബ് ജി.വി. രാജാ ഹാളിൽ സംവാദം സംഘടിപ്പിക്കുന്നു.
25ന് വൈകിട്ട് 4.30ന് നടത്തുന്ന പരിപാടി ഹൈകോടതി ജസ്റ്റിസ് എൻ. നഗരേശ് ഉദ്ഘാടനം ചെയ്യും. ദിവ്യ എസ്. ഐയ്യർ ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തും. സ്ത്രീ ശാക്തീകരത്തിൻ്റെയും വനിതാ സംഭരണ ബില്ലിൻ്റെയും ആവശ്യകതയെ കുറിച്ചും സാമൂഹ്യ പ്രവർത്തക വി.പി. സുഹറ സംസാരിക്കും. തത്വമയി ന്യൂസ് തത്സമയം സംവാദം സംപ്രേഷണം ചെയ്യും. സംവാദത്തിൽ ഭാഗമാകാൻ 9778084080 എന്ന നബറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

Related Articles

Latest Articles