Monday, December 22, 2025

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ! കസ്റ്റഡിയിലായ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു!പത്മകുമാറിന്റെ പ്രാഥമിക മൊഴി പുറത്ത് ; കൃത്യത്തിന് ക്വട്ടേഷൻ സംഘത്തിന്റെ സഹായവും

കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തെങ്കാശിയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ചാത്തന്നൂർ സ്വദേശി പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ കുട്ടിയുടെ വീട്ടിലെത്തി നിരവധി ചിത്രങ്ങൾ കാണിച്ചതിന് ശേഷമാണ് കുട്ടി ഇയാളെ തിരിച്ചറിഞ്ഞത്. കസ്റ്റഡിയിലുള്ള സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടി തിരിച്ചറിഞ്ഞില്ലെങ്കിലും പത്മകുമാറിന്റെ ചിത്രങ്ങൾ കുട്ടി തിരിച്ചറിഞ്ഞു. അതെ സമയം പത്മകുമാറിർ പോലീസിന് നൽകിയ മൊഴിയുടെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. “മകളുടെ പ്രവേശനത്തിനായി 5 ലക്ഷം നൽകിയിരുന്നുവെന്നും എന്നിട്ടും മകൾക്ക് പ്രവേശനം ലഭിച്ചില്ല, കുട്ടിയുടെ അച്ഛൻ പണം തിരികെ തന്നതുമില്ല, കുടുംബത്തെ ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം” – പത്മകുമാറിന്റെ മൊഴി ഇങ്ങനെയാണ്. കൃത്യത്തിന് ക്വട്ടേഷൻ സംഘത്തിന്റെ സഹായവും ലഭിച്ചു എന്നാണ് വിവരം. സംഘത്തിനായി തെരച്ചിൽ തുടരുകയാണ് പോലീസ്.

ചാത്തന്നൂരിന് സമീപം ചിറക്കരയിലാണ് കുട്ടി പറഞ്ഞ ഓടിട്ട വീട് ഉള്ളത്. ഇത് പത്മകുമാറിന്റെ ഫാം ഹൗസ് ആണെന്നാണ് വിവരം. സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന സംശയം പൊലീസ് നേരത്തെ തന്നെ സൂചന നൽകിയിരുന്നു.

ഇന്ന് വൈകീട്ടോടെയാണ് പ്രതികളെ പോലീസ് തമിഴ്‌നാട് അതിർത്തിയായ തെങ്കാശിയിലെ പുളിയറയിൽ നിന്ന് വച്ച് അറസ്റ്റ് ചെയ്തത്. ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യഅനിത, മകള്‍ അനുപമ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. തെങ്കാശിയിലെ ചെങ്കോട്ടയ്ക്കും പുളിയറൈയ്ക്കും ഇടയ്ക്കുള്ള ഹോട്ടലില്‍വെച്ച് ഉച്ചഭക്ഷണം കഴിക്കവേയാണ് ഇവർ പിടിയിലായത്. ചാത്തന്നൂരിലെ പദ്മകുമാറിന്റെ വീടിനു മുന്നില്‍ ഒരു സ്വിഫ്റ്റ് ഡിസയര്‍ കാര്‍ നിര്‍ത്തിയിരിക്കുന്ന നിലയിലുണ്ട്. ഈ കാറാണോ തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ചതെന്ന് പരിശോധിക്കും. റിയൽ എസ്റ്റേറ്റ് അടക്കമുള്ളവയിൽ കൂടി സാമ്പത്തിക ഭദ്രതയുള്ള പശ്ചാത്തലമുള്ള പദ്മകുമാർ കേസിൽ കസ്റ്റഡിയിലായത് വിശ്വസിക്കാനാകുന്നില്ലെന്നാണ് അയൽക്കാരുടെയും നാട്ടുകാരുടെയും പ്രതികരണം നഴ്സുമാരുടെ റിക്രൂട്ട്‌മെന്റും നഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു.

Related Articles

Latest Articles