Saturday, September 19, 2026

സഭയിലെ ബഹളം !വീണ്ടും പ്രതിപക്ഷ എംപിമാർക്ക് കൂട്ട സസ്‌പെൻഷൻ !

ദില്ലി : ലോക്‌സഭയില്‍ ബഹളം വച്ചതിനെത്തുടർന്ന് വീണ്ടും പ്രതിപക്ഷ എം.പിമാരെ കൂട്ടമായി സസ്‌പെന്‍ഡ് ചെയ്തു കേരളത്തില്‍ നിന്നുള്ള എം.പിമാരായ കെ.സുധാകരനും, ശശി തരൂരും, അബ്ദുസ്സമദ് സമദാനിയും അടക്കം 49 എം.പിമാരാണ് ഇന്ന് സസ്‌പെന്‍ഷനിലായത്. ഇതോടെ പാര്‍ലമെന്റിൽ നടക്കുന്ന ശൈത്യകാല സമ്മേളന കാലയളവില്‍ 141 പ്രതിപക്ഷ എം.പിമാരാണ് ആകെ സസ്‌പെന്‍ഷനിലായത്.

ലോക്‌സഭയിലുണ്ടായ അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് സഭാനടപടികൾ തടസ്സപ്പെടുത്തും വിധം ബഹളം വച്ച പ്രതിപക്ഷാം​ഗങ്ങളെ തിങ്കളാഴ്ച കൂട്ടത്തോടെ സസ്പെൻഡ് ചെയ്തിരുന്നു. ഇരുസഭകളിലുമായി 78 അം​ഗങ്ങളെയാണ് ഒറ്റദിവസം സസ്പെന്‍ഡ് ചെയ്തത്.ഇവരിൽ കേരളത്തിൽനിന്നുള്ള 14 എം.പി.മാരും ഉൾപ്പെട്ടിരുന്നു.

Related Articles

Latest Articles